
സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡന്‍ഷ്യല്‍ ഐ.ടി ക്യാമ്പസ് നെടുവത്തൂരില്‍ ജൂലൈ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കൊല്ലം:രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡന്‍ഷ്യല്‍ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ജൂലൈ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍.
ക്യാമ്പസ് സന്ദര്‍ശിച്ച് അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്റെ കേരളത്തിലെ ആദ്യ ഐ.ടി കേന്ദ്രമാണിത്. ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് ക്യാമ്പസ്. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും.
തമിഴ്നാട്ടിലെ ചെന്നൈ, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ
സോ ഹോ കാമ്പസുകൾ ഉണ്ട്. പ്രാദേശികമായി ഉദ്യോഗാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി ഗവേഷകരാക്കുന്നതാണ് പദ്ധതി. നിർബന്ധ ബുദ്ധിക്ക് ഉൾപ്പെടെയുള്ള സംരംഭങ്ങളാണ് കൊട്ടാരക്കരയിലെ ക്യാമ്പസിൽ ഉണ്ടാവുക. കൊട്ടാരക്കര ഐ എച്ച് ആർ ഡി ക്യാമ്പസ് ഒന്നരവർഷം മുമ്പ് സോഹോയുടെ ആര്‍ ആര്‍ ഡി സെന്റർ ആരംഭിച്ചിരുന്നു. ചെറുപട്ടണങ്ങളിലേക്ക് ഐടി വ്യവസായവും സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലും എത്തിക്കുക എന്ന സർക്കാരി ലക്ഷ്യത്തിലെ ആദ്യ സംരംഭമാണ് ഇത്. വികേ
ന്ദ്രീകൃത വികസന മാതൃകയാണ് ക്യാമ്പസ് ലക്ഷ്യമിടുന്നത്.