
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഇന്നും മെഡിക്കൽ ബോർഡ് യോഗം ചേരും
NBN India | 25 ജൂൺ 2025
തിരുവനന്തപുരം
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഇന്നും മെഡിക്കൽ ബോർഡ് യോഗം ചേരും
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഗുരുതരമായ ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ വൻ മാറ്റമില്ലെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കുന്നു.
ചികിത്സയിൽ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധർ സംയുക്തമായി പ്രവർത്തിക്കുകയാണ്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ വിലയിരുത്തിയിരുന്നു.
ഇന്ന് രാവിലെ വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. ഉച്ചക്ക് മുമ്പ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വരുന്ന സാധ്യതയുണ്ട്. ഇപ്പോൾ ആശ്വാസം നൽകുന്നത് മരുന്നുകൾക്ക് ശരീരം പ്രതികരിക്കുന്നതും മെഡിക്കൽ നിരീക്ഷണത്തിൽ പുരോഗതിയുണ്ടാകുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: