
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
നിലമ്പൂര്‍: നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനോട് അനുബന്ധിച്ച് നടന്ന വാഹനപരിശോധന വലിയ വിവാദമായി മാറുകയാണ്. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും യാത്രചെയ്ത വാഹനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഇരുവര്‍ക്കും ഉദ്യോഗസ്ഥരോട് മോശം ആയി പെരുമാറി
സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നടന്നത്. വാഹനത്തിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വാഹനം ഷാഫി പറമ്പിലാണ് ഓടിച്ചത്. ഉദ്യോഗസ്ഥർ വാഹനം നിര്‍ത്തിച്ച് അതിലെ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പ്രശ്നം ആരംഭിച്ചത്.
പൊട്ടിമുളച്ചിട്ട് എംപിയും എംഎല്‍എ ആയതു അല്ലെന്നും, ഇതുപോലെ ഉള്ള അവസ്ഥാകൾ നേരിടാൻ തയ്യാറായിട്ടാണ് തങ്ങൾ വരുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. “യുഡിഎഫ് നേതൃത്വമുള്ള വാഹനങ്ങളേ തിരഞ്ഞുപിടിക്കുന്നൂ, സിപിഎമ്മിന് വേണ്ടി പണി ചെയ്യേണ്ട” എന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
“നിന്റെ സർവീസിന് പാരിതോഷികം തരാം, ഓർത്തു വെക്കണം” എന്നും രാഹുല്‍ ഉദ്യോഗസ്ഥനോട് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാഹുലിന്റെ പരാമര്‍ശം തടയാൻ ഷാഫി പറമ്പിൽ ശ്രമിച്ചു.
സംഭവം വിവാദമായതോടെ, കഴിഞ്ഞ രാത്രിയിലെ പരിശോധന തിരഞ്ഞെടുപ്പ് കാലത്തെ സാധാരണ നടപടിയുടേത് മാത്രമാണെന്ന് അധികൃതര്‍ വിശദീകരിച്ചു.
#nationalbroadcastingnewsindia#nbnindia#nilamburbyelection2025