
അപകടം കണ്ണൂർ
സംസ്ഥാന പാത ള്ളിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഇരിട്ടി -മട്ടന്നൂർ സംസ്ഥാന പാത ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റും കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിക്കുന്ന സ്വകാര്യ ബസ്സും ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ബുധനാഴ്ച്ച രാവിലെ 7:15 ഓടെയായിരുന്നു അപകടം. സംഭവത്തിൽ ബസ്സ് ഡ്രൈവർ അടക്കം ബസ്സിലെ ഏഴുപേർക്ക് പരിക്കേറ്റു. ബസ്സ് ഡ്രൈവറെ ക്യാമ്പിൻ പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ബസ്സ് ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
‘ബസ്സിൻ്റെയും ലോറിയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. ഓടിക്കുടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സവും നേരിട്ടു.