8 അടി 2 ഇഞ്ച് കരൺ സിങ്; WWEയ്ക്കായി പരിശീലിപ്പിക്കുമെന്ന് ഖലി
8 അടി 2 ഇഞ്ച് ഉയരമുള്ള മീരറ്റ് യുവാവിനെ കണ്ടുമുട്ടി ഗ്രേറ്റ് ഖലി; WWEയ്ക്കായി പരിശീലിപ്പിക്കുമെന്ന് പ്രഖ്യാപനം
മീരറ്റിൽ നിന്നുള്ള 17 കാരനായ കരൺ സിംഗിനെ (Karan Singh) ഇന്ത്യൻ റെസ്ലിംഗ് ഇതിഹാസമായ ഗ്രേറ്റ് ഖലി (The Great Khali) നേരിൽ കണ്ടുമുട്ടി. 8 അടി 2 ഇഞ്ച് ഉയരമുള്ള കരൺ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു.
കരൺറെ ഉയരം കണ്ട ഖലി, “എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഉയരം കൂടിയ വ്യക്തി ഇദ്ദേഹമാണ്” എന്ന് അഭിപ്രായപ്പെട്ടു. കരൺറെ കരിയർ WWE ലോകത്തേക്ക് എത്തിക്കാനായി പരിശീലിപ്പിക്കാൻ താൽപ്പര്യം ഉണ്ടെന്നും ഖലി വ്യക്തമാക്കി.
ഖലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കരൺസിങുമായി നടന്ന ഈ കൂടിക്കാഴ്ചയും ചിത്രങ്ങളും പുറത്തുവന്നത്.