Follow us on Social Media
Back

ഉദയംപേരൂർ: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഉദയംപേരൂർ തേരേക്കൽ വീട്ടിൽ ടി.എസ്.പങ്കജാക്ഷൻ (62) നെയാണ് മരിച്ച നിലയിൽ കണ്ടത്.
നടക്കാവിലുള്ള പാർട്ടി ഓഫീസിൻ്റെ റീഡിംഗ് റൂമിൽ തൂങ്ങിയ നിലയിലായിരുന്നു. വെള്ളിയാഴ്‌ച രാവിലെ പാർട്ടി ഓഫീസിലെത്തിയവരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ സി.പി.എം ഏരിയാ കമ്മറ്റിയംഗമാണ്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment