ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് അനായാസ വിജയം. തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് വസീം അക്രം അടക്കമുള്ളവർ പ്രവചിച്ച മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 37 പന്തിൽ 5 ബൗണ്ടറികളടക്കം 47 റൺസാണ് അദ്ദേഹം നേടിയത്. യുവതാരങ്ങളായ തിലക് വർമയും അഭിഷേക് ശർമയും 31 റൺസ് വീതം നേടി മികച്ച പിന്തുണ നൽകി.
മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ശിവം ദുബെയും പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് ശ്രദ്ധേയമായി.