
കൊല്ലം: കൊല്ലം ആയൂരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും ഓഫീസ് ജീവനക്കാരിയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാവിഷ് എന്ന ടെക്സ്റ്റെയില്‍ സ്ഥാപനത്തിന്റെ ഉടമയാണ് കോഴിക്കോട് സ്വദേശിയായ അലി. ഇയാള്‍ക്കൊപ്പമാണ് പള്ളിക്കല്‍ സ്വദേശിയായ ദിവ്യമോളെയാണ് സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചടയമംഗലത്ത് അലിയുടെ ഉടമസ്ഥതയിൽ ഫർണിച്ചർ കട ഉണ്ടായിരുന്നു. ദിവ്യ മോൾഫർണിച്ചർകടയിൽജീവനക്കാരിയായിരുന്നു.തുടക്കത്തിൽ നല്ല കച്ചവടം നടന്നിരുന്നു..കച്ചവടം അഭിവൃത്തിപ്പെട്ട
തോടെ അലി മറ്റൊരു ബിസിനസിന് തുടക്കമിട്ടു. ദിവ്യയുമായി അലോചിട്ട് ആയിരുന്നു അലി ടെക്റ്റൈൽ രംഗത്ത് ചുവടു വെച്ചത് തന്നെ.
അങ്ങനെയാണ് ആയൂരിലെ ലാവിഷ് എന്ന ടെക്സ്റ്റയിൽസിന് തുടക്കമായതു്. ആയൂർ പട്ടണത്തിലെ
ഒരു ഒഴിഞ്ഞ സ്ഥലത്തായിരുന്നു കട തുറന്നത്. തുണിക്കട അലിയുടെ സ്വപ്ന സംരംഭമായിരുന്നു. ആദ്യ കാലത്ത് പതിനഞ്ചിൽ അധികം ജീവനക്കാർ കടയിൽ ഉണ്ടായിരുന്നു. ഇതിനിടെ കടയിലെ മാനേജരായി ഉടമയുടെ വിശ്വസ്ഥയായ ദിവ്യ നിയമിതയായി. മാസങ്ങൾ കഴിഞ്ഞ തോടെ കച്ചവടം കുറഞ്ഞു.തൊഴിലാളികളിൽ ഭൂരിഭാഗവും കൊഴിഞ്ഞു പോയി. അലിയ്ക്ക് തുണിക്കട വലിയ സാമ്പത്തിക നഷ്ടം തന്നെ വരുത്തി വെച്ചു.അലിയും മാനേജരായ ദിവ്യയും തമ്മിലുള്ള ബന്ധങ്ങൾ മുറുകി. പല പ്പോഴും ഇരുവരും ഒന്നിച്ചുള്ള യാത്രകൾരഹസ്യമാക്കി.ഒരു വർഷം മുമ്പാണ് കട തുടങ്ങിയതെങ്കിലും പ്രദേശത്തെ മറ്റ് വ്യാപാരികളുമായി അലിക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. അലിയുമായി ദിവ്യ അടുത്ത സൗഹൃദത്തിലായിരുന്നു എന്നാണ് ജീവനക്കാര്‍ പോലീസില്നല്കിയിരിക്കുന്ന മൊഴി. സ്ഥാപനത്തിലെ മറ്റു ജീവനക്കാരേക്കള്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ദിവ്യമോളെ ഏല്‍പ്പിച്ചിരുന്നു. ഇവര്‍ ഒന്നിച്ചാണ് ബാഗ്ലൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്..ഒരിക്കലും പിരിയാത്ത ആത്മ ബന്ധങ്ങളിൽ ഇരുവരും മുറുകിയതോടെ അലി സ്ഥാപനത്തെ
ശ്രദ്ധിച്ചിരുന്നില്ല. ഇതിനിട ജീവനക്കാരിൽ ആരോ കോഴിക്കോട് ഉള്ള അലിയുടെ ബന്ധുക്കളെ ദിവ്യമോളുമായുള്ളഅടുപ്പം ധരിപ്പിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് അലി കോഴിക്കോട്ടെ വീട്ടിലേക്ക് പോയിരുന്നു. പക്ഷേ അവിടെ
പ്രശ്നങ്ങൾ സങ്കീർണ്ണമായിരുന്നു. വീട്ടിൽ പോലും അന്തിയുറങ്ങുവാൻ കഴിയാത്ത അലി പൊടുന്നനെ ആയൂരിൽ എത്തുകയായിരുന്നു.. കുടുംബ ബന്ധങ്ങൾ തകർന്ന അലിയ്ക്കു മറ്റുള്ളവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പോലും കഴിയാതെ വന്നു. അതേസമയം ദിവ്യയുടെ വീട്ടുകാർ വളരെ താഴ്ന്ന നിലയിലുള്ളവരായിരുന്നു. അതുകൊണ്ടു തന്നെ ദിവ്യ പറയുന്നതെല്ലാം അവർ വിശ്വസിച്ചിരുന്നു. ദിവ്യയുടെ വരുമാനം ഒന്നു കൊണ്ടു മാത്രമായിരുന്നു ആ കുടുംബം കഴിഞ്ഞു പോയിരുന്നത്.
കോഴിക്കോട്ട് നിന്നും മടങ്ങിവന്ന അലി കടയുടെ ഗോഡൗണിനടുത്തുള്ള സ്വന്തം മുറിയിലേക്ക് പോയി .രാവിലെ കടയിലെത്തിയ ജീവനക്കാർ
പതിവു പോലെ കട തുറന്നങ്കിലും അലി പുറത്തിറങ്ങിയില്ല. കടയിലെ കണക്കുകളുമായി ബന്ധപ്പെട്ട് ദിവ്യയേയും വിളിച്ചു വരുത്തി. അഞ്ചു മണി വരെ ഇരുവരും സംസാരിച്ചു.
വൈകിട്ട് മറ്റ് ജീവനക്കാരോട് കട അടച്ചിട്ട് പോകാൻ അലി പറഞ്ഞതിൻ പ്രകാരം അവർ കട അടച്ചിട്ട് പോയങ്കിലും ദിവ്യ അവിടെ തന്നെ തുടർന്നു. അടിയന്തര സാഹചര്യത്തില്‍ എന്തെങ്കിലും പര്‍ച്ചേസിന് പോയിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ഫോണിലും വിളിച്ചു കിട്ടാതെ വന്നതോടയാണ് തിരിച്ചില്‍ തുടങ്ങിയത്. അടുത്ത ദിവസം രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനക്കാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് ഇരുവരും തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്. രണ്ട് ഫാനിലായാണ് ഇവര്‍ തൂങ്ങിനിന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്ന് തന്നെയാണ് എന്നാണ് പ്രാധമിക നിഗമനം. മറിച്ചുള്ള സാധ്യതകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ചടയമംഗലം പോലീസാണ് അന്വേഷണം നടത്തുന്നത്. മരിച്ച ദിവ്യ രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ്. ആത്മഹത്യാ കുറിപ്പികള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും മൊബൈല്‍ ഫോണുകളും പോലീസ് വിശദമായി പരിശോധിക്കും. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. രണ്ട് പേരുടെ മരണം ആയൂരിലെ വ്യവസായികളെയും ജീവനക്കാരെയും ഞെട്ടിച്ചിട്ടുണ്ട്.പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, അലിയും ദിവ്യാമോളും തമ്മിലുള്ള അടുപ്പവും കടയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് സൂചന. അലി ഒരാഴ്ച മുമ്പ് കൊട്ടാരക്കരയിലെ ഒരു ബാങ്കിൽ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഈ തുക എവിടെ പോയെന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതിനിടെ ദിവ്യയുടെ വീടു പണിതുടങ്ങിക്കഴിഞ്ഞിരുന്നു.ഭിത്തികെട്ടി നിർത്തിയിരുന്നവീടിന്റെവാർക്ക പണികൾകഴിഞ്ഞിരുന്നില്ല .
ദിവ്യാമോൾ, ഫർണിച്ചർ കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തിരുന്ന ശേഷം അലിയുടെ വസ്ത്രവ്യാപാര ശാലയിൽ മാനേജരായി. ഇവർ തമ്മിലുള്ള അടുപ്പം പിന്നീട് സാമ്പത്തിക ഇടപാടുകളിലേക്കും വ്യാപിച്ചതായി പോലീസ് പറയുന്നു.
അലിയും മാനേജർ ദിവ്യയും വ്യത്യസ്ഥ മതക്കാരായിരുന്നു. ഇരുവരും വിട്ടു പിരിയാൻപറ്റാത്തഅടുപ്പംപുലർത്തിയിന്നതിനാലായിരിക്കാംമരിക്കാൻതിരുമാനിച്ചതെന്ന് കരുതുന്നു. അലിയുടെ കുടുംബ ബന്ധം തകർന്നതും നാട്ടിലും വീട്ടിലും നിൽക്കാൻ പറ്റാത്ത സാഹചര്യതന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
സംഭവദിവസംഅലികുടുംബവീട്ടിൽനിന്നുവന്നതുമുതൽകടുത്തമാനസികസഘർഷത്തിലായിരുന്നുഎന്നു് കടയിലെ മറ്റ് ജീവനകാർ മൊഴി കൊടുത്തതായി പറയുന്നു.