
കൊല്ലം:മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടി അവള്‍ എല്ലാംസഹിക്കുകയായിരുന്നുവെന്നും ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.
അതുല്യയെ ഭര്‍ത്താവ് സതീഷ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. സ്ഥിരം മദ്യപാനിയായ സതീഷ് മദ്യം അമിതമായാൽ അക്രമാസക്തനാകും.മറ്റൊരാളായി മാറും. പിന്നെ ഒരു കാരണവുമില്ലാതെ മർദ്ദനം തുടങ്ങും. മദ്യപാനം നിർത്താൻ പല തവണആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പരിധി വിട്ട പ്പോൾ മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. സതീഷ് എത്തി കരഞു കാല് പിടിച്ച പ്പോഴാണ് അതുല്യ തന്നെമനസലിഞ്ഞു് ഭർത്താവിനൊപ്പം പോക്കുകയായിരുന്നു. ഒരു തവണ വേർപിരിയലിന്റെ വക്കിലെത്തിയ ബന്ധം കൗൺസിലിംഗിലൂടെ വീണ്ടും ഒരുമിപ്പിക്കുവാൻ തീരുമാനിച്ചത്.
മുമ്പ് പൊലീസ് കേസ് വരെയുണ്ടായിരുന്നു. മദ്യപാനം അമിതമാകുമ്പോള്‍ ആക്രമിക്കും. കുഞ്ഞിനെ ഏറെ സ്നേഹിച്ചിരുന്ന മകള്‍ ഒരിക്കലും ജീവനൊടുക്കില്ല. മരണത്തിൽ ദുരൂഹതയുണ്ട്. മകള്‍ വിവാഹമോചനത്തെക്കുറിച്ച്ആലോചിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.
18ാം വയസിലായിരുന്നു അതുല്യയുടെ കല്യാണമെന്നും അതിനുപിന്നാലെത്തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു.
കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്. 48 പവന്‍ കൊടുത്തിട്ടും ഭര്‍ത്താവിനു് തൃപ്തിയുണ്ടായിരുന്നില്ല. ബൈക്ക് വാങ്ങി നല്‍കി. കാര്‍വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞ് നിരന്തരം പീഡനങ്ങളായിരുന്നു. മാനസിക പീഡനം ആദ്യമേ തുടങ്ങി. അതിന് പിന്നാലെ ശാരീരിക പീഡനവും തുടങ്ങി പിതാവ് പറയുന്നു.
കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലിചെയ്തുവരികയായിരുന്നു അതുല്യ.പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
25വർഷംസൗദിയിലായിരുന്ന രാജശേഖരൻ പിള്ള ഇപ്പോൾ നാട്ടിൽ ഓട്ടൊ ഓടിക്കുകയാണ്. അദ്ദേഹത്തിനും ഭാര്യ തുളസിക്കുമൊപ്പമാണ് അതുല്യയുടെ മകൾ പത്തു വയസുള്ള ആരാധ്യ. സതീഷിന് കുഞ്ഞിനോട് മകളെന്ന ആത്മബന്ധം പോലും ഇല്ലായിരുന്നു.
അതുല്യയുടെ അമ്മയുടെ പരാതിയിൽ കൊല്ലം തെക്കുംഭാഗം പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.