നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന.അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ്
മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നു: ഷിബു ബേബി ജോണ്‍
കൊല്ലം: മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പുറത്തുവിട്ട ചിത്രം കയ്യില്‍ കിട്ടിയിട്ട് രണ്ടുമാസമായി.
തന്ത്രങ്ങളുടെ രാജശില്പി ലീഡർ കെ. കരുണാകരന്റെ ഓർമ്മകൾക്ക് 15 ആണ്ട്
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചാണക്യൻ, വികസന നായകൻ—വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും മലയാളികൾ ഒരൊറ്റ പേരേ വിളിച്ചുള്ളൂ, 'ലീഡർ'. കെ. കരുണാകരൻ എന്ന രാഷ്ട്രീയ മഹാമേരു വിടവാങ്ങിയിട്ട് ഇന്ന് 15 വർഷം തികയുന്നു. 2010 ഡിസംബർ 23-നായിരുന്നു ആ യുഗത്തിന്റെ അന്ത്യം. ഒന്നര പതിറ്റാണ്ടിനു ശേഷവും കരുണാകരൻ എന്ന പേര് ഒരു ആവേശമായി കേരള
അണലി വെബ്സീരീസ് തടയണം; ഹരജിയുമായി ജോളി ജോസഫ്
കൊച്ചി: 'അണലി' എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടു കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫ് നല്‍കിയ ഹരജിയില്‍ നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടിസ്. എന്നാല്‍ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി ജി അരുണ്‍ അനുവദിച്ചില്ല. ഹരജി ജനുവരി 15നു വീണ്ടും പരിഗണിക്കും. കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും
*വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച ചെയ്തത് അന്തര്‍ധാരയുടെ ഭാഗം: കെ സി വേണുഗോപാൽ*
_*വിസിമാര്‍ക്കെതിരെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഉന്നയിച്ച ആരോപണങ്ങള്‍ ആവിയായിപ്പോയി*_ സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയിലും സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരായി നിയമിക്കാനുള്ള തീരുമാനമെടുത്തതിൽ ഗവര്‍ണറും സര്‍ക്കാരും വിട്ടുവീഴ്ച ചെയ്തത് അന്തര്‍ധാരയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആക്ഷേപം ഉന്നയിച്ച വ്യക്തികളെ വീണ്ടും വിസിയാക്കാന്‍ കൂട്ടുനിന്നത്
അമിത് ഷാ ഇന്നലെ പരിഭ്രാന്തനായിരുന്നു, കൈകള്‍ വിറച്ചു, തെറ്റായ ഭാഷ പ്രയോഗിച്ചു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷാ തന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷാ കഴിഞ്ഞ ദിവസം പരിഭ്രാന്തനായിരുന്നുവെന്നും സംസാരത്തിനിടെ അദ്ദേഹത്തിന്റെ കൈകള്‍ വിറച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷാ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തെറ്റായ
എന്നെ’ സംരക്ഷിക്കണം; പേരും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുവാദമില്ലാതെ പേര്, ചിത്രം, ശബ്ദം എന്നിവ വാണിജ്യപരമായും അല്ലാതെയും ഉപയോഗിക്കുന്നതിനെതിരെ നിയമപരമായ ശക്തമായ സംരക്ഷണം തേടിയാണ് താരം കോടതിയിലെത്തിയത്.തൊഴിൽപരമായ കാര്യങ്ങൾക്കല്ലാതെ, തന്റെ പേര്, ഫോട്ടോകൾ, ശബ്ദം, പ്രശസ്തമായ സിനിമ ഡയലോഗുകൾ, തനതായ ചലനങ്ങൾ (signature mannerisms) എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് സൽമാൻ
ബെൽഡാങ്കയിലെ ‘ബാബറി മസ്ജിദ്’ ഫണ്ട് ശേഖരണം: സസ്‌പെൻഡ് ചെയ്ത ടി.എം.സി നേതാവ് ഹുമായൂൻ കബീർ രൂപീകരിച്ച ഫൗണ്ടേഷൻ 3.50 കോടി രൂപ സമാഹരിച്ചു
മുർഷിദാബാദ് ജില്ലയിലെ ബെൽഡാങ്കിൽ നിർദ്ദേശിച്ച ‘ബാബറി മസ്ജിദ്’ പണിതുയർത്താനായി ടി.എം.സി നേതാവ് ഹുമായൂൻ കബീർ രൂപപ്പെടുത്തിയ വെസ്റ്റ് ബംഗാൾ ഇസ്ലാമിക് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആകെ ₹3.50 കോടി രൂപയുടെ സംഭാവന ലഭിച്ചതായി റിപ്പോർട്ട്. ഈ ഫൗണ്ടേഷൻ രൂപീകരിച്ച ഹുമായൂൻ കബീർ പിന്നീട് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള 11 ട്രങ്കുകളിലെ പണത്തിന്റെ മാനുവൽ കൗണ്ടിംഗിൽ