Follow us on Social Media
Back

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്താൻ ഒരവസരം കൂടി.ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് ആണ് ഇന്നും നാളെയും പേര് ചേർക്കാൻ അവസരം ഉള്ളത്. പ്രവാസി ഇന്ത്യക്കാർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാവുന്നതാണ്.ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർ നടപടി സ്വീകരിച്ച നവംബർ 14ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.2025 ജനുവരി ഒന്നിനോ

ചെന്നൈ: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ പോലീസ് ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽകാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.19കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ മൂന്ന് അംഗ സംഘം തട്ടിക്കൊണ്ടുപോയിഞായറാഴ്ച രാത്രിയാണ് ബലാത്സംഗം ചെയ്തത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍

ഡോക്ടറുടെ സേവനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലഭിക്കുന്ന ഹോസ്പിറ്റലിന്‍റെ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനത്തിനായി ബുക്ക് ചെയ്യേണ്ടതെന്ന് അറിയിക്കുന്നു. കൂടാതെ ഈ സമയം തന്നെ സേവനത്തിനായി ബന്ധപ്പെടുന്ന വ്യക്തിയുടെ വാട്സ് ആപ്പിലേക്ക് 'hi' സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും കൂടി തട്ടിപ്പുകാര്‍ അയക്കുന്നു. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍

ബുധനാഴ്ച ഒഴിച്ച് ആഴ്ചയിൽ മറ്റെല്ലാ ദിവസവും സർവീസ് ഉള്ള ഈ വന്ദേ ഭാരത്തിൻ്റെ ഔദ്യോഗിക ടൈംടേബിൾ റെയിൽവേ പുറത്ത് വിട്ടു രാവിലെ 05:23 ന് ബെംഗളൂരു KSR മജസ്റ്റിക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 01:50 ന് കൊച്ചിയിലെ എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി, തിരിച്ച് ഉച്ചക്ക് 2:20 ന് പുറപ്പെട്ട് രാത്രി 11

ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി. വര്‍ക്കലയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് മദ്യലഹരിയിലായിരുന്ന അക്രമി യുവതിയെ ചവിട്ടി ട്രാക്കിലേക്കിട്ട സംഭവം സ്ത്രീ യാത്രക്കാര്‍ നേരിടുന്ന അപകടസാധ്യത തുറന്നുകാട്ടുന്നതാണ്. അക്രമി അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. അർച്ചന ചന്ദ്ര (27) എന്ന യുവതിയാണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനചന്ദ്ര(21)നും കിണറ്റിൽ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. വിഴിഞ്ഞത്തു നിന്നും പൂവാറിൽ നിന്നും ഫയർഫോഴ്‌സ്

കോട്ടയം: ഒരു കാലഘട്ടത്തിൽ മലയാളിയുടെ മനസ്സിൽ സന്തോഷവും ചുണ്ടിൽ ചിരിയും പടർത്തിയ കലാകാരൻ കാർട്ടൂണിസ്റ്റ് ചെല്ലൻ വിട വാങ്ങി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഹരമായി മാറിയിരുന്ന ലോലൻ എന്ന ഒറ്റ കാർട്ടൂൺ കഥാപാത്രത്തിലൂടെ പ്രസിദ്ധനായ കാർട്ടൂണിസ്റ്റ് ആണ് ചെല്ലൻ. 77 വയസ്സ് ആയിരുന്നു. വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.1948ൽ ജനിച്ച ചെല്ലൻ കെഎസ്ആർടിസിയിൽ നിന്ന് പെയിന്റർ ആയിട്ടാണ്

റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിക്കെതിരെ ഇ.ഡി നടപടി. ലോൺ തട്ടിപ്പ് കേസിൽ 3084 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായാണ് വിവരം. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയിട്ടുള്ളത്.ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി പറയപെടുന്ന കേസിലാണ് ഇ ഡി നടപടി.അംബാനി കുടുംബത്തിന്റെ 40 ഇടങ്ങളിലെ വസ്തുവകകളാണ്

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഉണ്ടായ വൻ ഭൂചലനത്തിൽ നിരവധി പേർ മരണപെട്ടതായി റിപ്പോർട്ട്. തജികിസ്താനിലും ഉസ്ബെക്കിസ്താനിലും പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 8 പേർ മരിച്ചതായും 180ലധികം പേർക്ക് പരിക്കേറ്റതായുമാണ് അറിയുന്നത്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം 28 കിലോമീറ്റർ