Follow us on Social Media
Back

ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി 'ഓപ്പറേഷന്‍ രക്ഷിത'. റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തിലാണ് 'ഓപ്പറേഷന്‍ രക്ഷിത' നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് നാല് റെയില്‍വേ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വനിത പോലീസ് ഉള്‍പ്പടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഷെഡിലായിരുന്നു സംഭവം.Home > Latest News മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്‍ക്കത്തയിലാണ് സംഭവം, വഴിയരികില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാടോടി പെണ്‍കുട്ടിയാണ് ഇരയായത് BY MMF9 Nov 2025

കോവളം ബീച്ചില്‍ റഷ്യന്‍ വനിതയെ തെരുവു നായ കടിച്ചു. പൗളിനയെയാണ്(31) തെരുവുനായ ആക്രമിച്ചത്. യുവതിയുടെ വലതു കണങ്കാലിലാണ് തെരുവുനായ കടിച്ചത്. കണങ്കാലില്‍ ഗുരുതരമായി പരിക്കേറ്റു.ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുപോകുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ ഉടനെ വിഴിഞ്ഞം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികില്‍സ നല്‍കിയതിനു ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ലൈഫ്

ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച വിധിയെഴുതുന്നത്. അവസാന ലാപ്പില്‍ ദേശീയ നേതാക്കളാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഇന്ന് കൊടിയിറങ്ങുന്നത്. രണ്ടു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിഹാറില്‍ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ റാലികള്‍ക്ക് നേതൃത്വം

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം ഡീൻ ഡോ. സി എൻ വിജയകുമാരിയെ പ്രതി ചേർത്ത് കേസെടുത്തു. ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പരാതിയിലാണ് ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുള്ളത്.പട്ടികജാതി- പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്."പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്കൃതം" എന്ന് പറഞ്ഞ് തന്നെ വിജയകുമാരി അധിക്ഷേപിച്ചെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.എംഫില്ലിൽ

കോച്ചിങ് സെന്ററിലെ ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വെടിവച്ചയാള്‍ അറസ്റ്റില്‍. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സംഭവത്തിലെ പ്രതിയായ ജതിന്‍ മാംഗ്ലയാണ് അറസ്റ്റിലായത്.നിരന്തരം ശ്രമിച്ചിട്ടും പെണ്‍കുട്ടി തന്നോട് സംസാരിക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു. കനിഷ്‌ക എന്ന 12കാരിയാണ് തിങ്കളാഴ്ച വൈകീട്ട് ആക്രമണത്തിന് ഇരയായത്. 2024 മുതല്‍ പ്രതി തന്റെ പിന്നാലെ നടക്കുന്നതായി കനിഷ്‌ക പറഞ്ഞു.

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 1,341 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരും ബിജെപി നേതാക്കളുമായ സാമ്രാട്ട് ചൗധരി, വിജയ്

ചെന്നൈ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പോലീസ് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ബന്ദൽഗുഡി എസ്ഐ നാഗരാജനടകം മൂന്ന് പേർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.പ്രതിയെ കണ്ടെത്താൻ ക്യൂ ബ്രാഞ്ചിനെ ചുമതല ഏല്പിക്കുകയും ചെയ്തു.വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് നവംബർ നാലിനാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന ബാലമുരുകനെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. നഗരത്തിലും

ശബരിമല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. ദ്വാരപാലക ശില്‍പത്തിലെയും കട്ടിള

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഏക്കല്‍ പ്രദേശത്തും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. വൈകീട്ട് അഞ്ചു മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെക്കന്റുകള്‍ മാത്രമാണ് ചലനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന്