ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചതനുസരിച്ച്, ഒക്ടോബർ 29-ന് നഗരം ആദ്യത്തെ വിജയകരമായ കൃത്രിമ മഴ ശ്രമത്തിന് ഒരുങ്ങുകയാണ്. ബുരാരിയിലെ പരീക്ഷണ പറക്കലിനുശേഷം ഐഐടി കാൺപൂരും ഐഎംഡിയും (ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്) ക്ലൗഡ് സീഡിംഗിനുള്ള (കൃത്രിമ മഴയ്ക്കുള്ള) സജ്ജീകരണങ്ങൾ സ്ഥിരീകരിച്ചു. പുകമഞ്ഞ് കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്
ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്:കനത്ത മഴ തുടരും
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. നാളെ മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും
രാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചി നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വാഹന നിയന്ത്രണം
കൊച്ചി: നൂറ്റാണ്ടിന്റെ പെരുമയുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എറണാകുളം സെന്റ് തെരേസാസ് കോളജ്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായാണ് രാഷ്ട്രപതി എത്തുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനാര്‍ഥം നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഗതാഗത നിയന്ത്രണവും ഡ്രോണ്‍
കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം
ഹൈദരാബാദ് : കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം. ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്.അപകടത്തില്‍ നിരവധി പേര്‍ പെട്ടതായാണ് സംശയിക്കുന്നത്. പുലര്‍ച്ചെ 3:30 ഓടെയാണ് സംഭവം. അപകടസമയത്ത് ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൊല്ലം കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 ന് ആ യിരുന്നു അപകടം നടന്നത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോഗിച്ച് ട്രാക്കിന്
പുരി: ഒഡീഷയിലെ പുരിയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുകയായിരുന്ന 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്‌ദേവ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മംഗലഘട്ട് നിവാസിയായ വിശ്വജീത് സാഹുവാണ് മരിച്ചത്. സംഭവത്തിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളില്‍ ട്രെയിന്‍ വരുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും
പട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. മുകേഷ് സാഹ്‌നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. 'തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'ഹോട്ടല്‍ മൗര്യയില്‍ നടന്ന സംയുക്ത സമ്മേളനത്തില്‍ ഗെഹ്‌ലോട്ട് പറഞ്ഞു.മഹാസഖ്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ആശയക്കുഴപ്പം
ബംഗാളി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഘത്തിലെ മൂന്ന് പേർ പിടിയിൽ. ബെംഗളൂരു റൂറലിലെ ഗംഗോണ്ടനഹള്ളിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 9.15ന് ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം.പ്രതികൾ ലൈംഗികാതിക്രമം നടത്തുക മാത്രമല്ല, വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 25,000 രൂപയും എടുത്തു കൊണ്ടുപോയതായും ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട്
ലിയോ പതിനാലാമൻ മാർപാപ്പഅടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കും
കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ഭാരത കത്തോലിക്ക മെത്രാൻ സംഘം അറിയിച്ചു. മാർപാപ്പ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.2026 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് കരുതുന്നത്.ഇന്ത്യയിൽ നിന്നുള്ള മെത്രാൻ സംഘത്തിൻ്റെ തലവൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാർപാപ്പയെ നേരിൽ കണ്ട് ക്ഷണക്കത്ത് കൈമാറി. വത്തിക്കാൻ