സംജോലി മസ്ജിദ് തര്‍ക്കം: ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി
ഷിംല: ഹിമാല്‍ചല്‍പ്രദേശിലെ സംജോലി മസ്ജിദ് പൊളിച്ചുമാറ്റണമെന്ന മുന്‍സിപ്പില്‍ കമ്മീഷണര്‍ കോടതി ഉത്തരവ് ജില്ലാ കോടതി ശരിവച്ചു. മസ്ജിദ് കമ്മിറ്റിയും വഖ്ഫ് ബോര്‍ഡും നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ഈ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സംജോലി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ലത്തീഫ് പറഞ്ഞു. മസ്്ജിദ് നില്‍ക്കുന്ന സ്ഥലം ഹിമാചല്‍ പ്രദേശ് വഖ്ഫ് ബോര്‍ഡിന്റേതാണെന്ന് അദ്ദേഹം
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സംസ്ഥാന വ്യാപകമായി റെയ്ഡ്; 263 പേർ അറസ്റ്റിൽ, 382 കേസുകൾ
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 263 പേർ അറസ്റ്റിൽ. 382 കേസുകൾ രജിസ്റ്റർ ചെയ്തു. 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതു വരെ സംസ്ഥാനത്ത് നടന്നെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ഓപ്പറേഷൻ സൈ ഹണ്ട് എന്ന പേരിലാണ് കേരള പോലീസിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് റൈഡ് നടത്തിയത്.ഇന്ന്
ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചെന്ന് ആരോപണം; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി
മലപ്പുറം: വളവന്നൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥി കോട്ടക്കലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ് പങ്കുവച്ചതിനാണ് ഒന്‍പതാം ക്ലാസിലെ തന്നെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഹര്‍ഷിദിനെ മര്‍ദിക്കുകയായിരുന്നു. 15ഓളം വിദ്യാര്‍ത്ഥികള്‍ കൂട്ടമായാണ്
മഹാ സമര പ്രഖ്യാപന റാലി നാളെ…സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടർന്ന് ആശമാർ
മഹാ സമര പ്രഖ്യാപന റാലി നാളെ…സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടർന്ന് ആശമാർ തിരുവനന്തപുരം: ഓണറേറിയം വർധിപ്പിച്ചെങ്കിലുംആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരാൻ ആശമാർ . നാളെ നടക്കുന്ന മഹാ സമര പ്രഖ്യാപന റാലിയിൽ തുടർ സമര രീതി പ്രഖ്യാപിക്കും. . ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചത് സമര വിജയമാണെന്ന് ആശ സമരസമിതി
മോൻത കരയണഞ്ഞു ; ആന്ധ്രയിൽ നാലു മരണം, വൻ കൃഷിനാശം
അമരാവതി: മോൻത ചുഴലിക്കാറ്റ് കരയണഞ്ഞതിനെ തുടർന്നുണ്ടായ നാശത്തിൽ ആന്ധ്രപ്രദേശിൽ നാലു പേർ മരിച്ചു. വൻതോതിലുള്ള കൃഷിനാശമുണ്ടായതായും റിപോർട്ടുണ്ട്. ഏകദേശം ഒന്നേമുക്കാൽ ലക്ഷം ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. ചൊവ്വാഴ്ച ആന്ധ്ര തീരം പിന്നിട്ട മോൻത അയൽ സംസ്ഥാനമായ ഒഡീഷയിലേക്കും കടന്നു. ഒഡീഷയിലും ചുഴലിക്കാറ്റ് പ്രത്യാഘാതങ്ങൾക്കിടയാക്കി. നാശനഷ്ടങ്ങൾ എത്രത്തോളമെന്ന വിവരം അറിവായിട്ടില്ല. ബംഗാൾ ഉൾക്കടലിൽ ഉടലെടുത്ത കാലാവസ്ഥാ
വഖഫ് രജിസ്ട്രേഷന്‍:സമസ്ത നല്‍കിയ ഹർജി ഇന്ന്സുപ്രീംകോടതി പരിഗണിക്കും
ന്യുഡല്‍ഹി: വഖഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സമസ്ത നൽകിയ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചാണ് രജിസ്ട്രേഷന്‍ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്‍കിയ ഹരജി പരിഗണനക്ക് എടുക്കുന്നത്. വഖഫ് ഭേദഗതി നിയമം അനുസരിച്ച് വഖഫ് സ്വത്തുകള്‍ മൂന്നുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. സുപ്രീംകോടതിയില്‍ ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള
സംസ്ഥാന സ്കൂൾ കായിക മേളയിൽ റെക്കാർഡ് നേടിയ കുട്ടികളെ സജ്ജു സാംസൺ ഏറ്റടുക്കും.
കൊല്ലം:സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സി.എച്ച്.എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് DVHSS സ്കൂളിലെ റ്റി.എം അതുൽ നെയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും. ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നേടിയ നേട്ടമാണ്
ഉദയംപേരൂർ: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഉദയംപേരൂർ തേരേക്കൽ വീട്ടിൽ ടി.എസ്.പങ്കജാക്ഷൻ (62) നെയാണ് മരിച്ച നിലയിൽ കണ്ടത്.നടക്കാവിലുള്ള പാർട്ടി ഓഫീസിൻ്റെ റീഡിംഗ് റൂമിൽ തൂങ്ങിയ നിലയിലായിരുന്നു. വെള്ളിയാഴ്‌ച രാവിലെ പാർട്ടി ഓഫീസിലെത്തിയവരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ശാരീരിക ബന്ധം ആരോപിച്ചത് കൊണ്ടുമാത്രം ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ല: ഡല്‍ഹി ഹൈക്കോടതി
ശാരീരികബന്ധം ആരോപിച്ചത് കൊണ്ടുമാത്രം ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പീഡനത്തിന് മതിയായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കണമെന്നും, വിചാരണക്കോടതി പത്തുവര്‍ഷം തടവിന് ശിക്ഷിച്ച യുവാവിനെ വെറുതെവിട്ട് ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്‌രി പറഞ്ഞു. 2013ല്‍ വീട്ടിലെത്തിയ യുവാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നുമായിരുന്നു കേസ്.