ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന തീരുമാനമെടുക്കുന്നവർ ശനിയാഴ്ച നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് ശേഷം മുൻ ക്രിക്കറ്റ് താരമായ മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻനിരയിലെത്തി. സംസ്ഥാന അസോസിയേഷനുകൾക്കിടയിലെ ഭിന്നതകൾ ഇല്ലാതാക്കാൻ കഴിയുന്ന ഒരു സമവായ സ്ഥാനാർത്ഥിയായി നിരവധി മുതിർന്ന അഡ്മിനിസ്ട്രേറ്റർമാർ അദ്ദേഹത്തെ കാണുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ നീണ്ട ഫസ്റ്റ് ക്ലാസ് കരിയറും പരിശീലന പരിചയവുമാണ്
യാത്രാലക്ഷ്യം പൂർത്തീകരിച്ച് കൊച്ചി വാട്ടർ മെട്രോ.
കൊല്ലം: കൊച്ചി വാട്ടർ മെട്രോ പദ്ധതി സർവീസ് ആരംഭിച്ച് രണ്ടര വർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 50 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ടു.ചെറിയ ലൈറ്റ് ട്രന്‍സ്‌പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂര്‍വ്വമാണ്. വിനോദ സഞ്ചാരികളും എറണാകുളം നിവാസികളുമെല്ലാം വാട്ടർ മെട്രോയെ ഏറ്റടുത്തതിന്റെ ഉദാഹരണമാണ്.നിലവിൽ 20 ബോട്ടുകളിലായി 125
ത്രിശ്ശൂരിൽ രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി
ത്രിശ്ശൂർ: പ്രദേശത്ത് നിരന്തരം സംഘർഷവും ഭീഷണിയും സൃഷ്ടിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് വനിതാ ഗുണ്ടകളെ കാപ്പ നിയമപ്രകാരം തൃശ്ശൂർ ജില്ലാ കലക്ടർ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് ഒരു വർഷത്തേക്ക് ജില്ലയിലെ അതിർത്തി പുറത്തേക്ക് കടത്തിയത്. ഇരുവരെയും 2025 ജൂൺ 16 മുതൽ ആറുമാസത്തേക്ക്
നവതിയുടെ നിറവിൽ നിലമ്പൂർ ആയിഷ.
കൊല്ലം:കലയും വിപ്ലവവും സമന്വയിച്ച നിലമ്പൂർ ആയിഷയുടെ ഐതിഹാസിക ജീവിതത്തിന് 90 വയസ്സു തികഞ്ഞിരിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ആയിഷയ്ക്ക് ആശംസകൾ നേർന്നു.യാഥാസ്ഥിതികത ഉയർത്തിയ വെല്ലുവിളികളെ തൃണവൽഗണിച്ച് തൊഴിലാളിവർഗ രാഷ്ട്രീയത്തോടൊപ്പം അടിയുറച്ചു നിന്ന നിലമ്പൂർ ആയിഷ ഓരോ തലമുറകൾക്കും മാതൃകയാണ്. സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് പ്രചോദനം പകരാനും നീതിയ്ക്കൊപ്പം നിലകൊള്ളാനും ഇടതുപക്ഷ രാഷ്ട്രീയത്തിനു കരുത്തുപകരാനും വാർദ്ധക്യത്തിലും തളരാതെ
വിജയയുടെ വീടിന്റെ ടെറസിൽ 2 ദിവസം ഒളിച്ചിരുന്നു; വ്യായാമത്തിനെത്തിയ താരത്തെ കെട്ടിപ്പിടിച്ചു യുവാവ്
നടനും ടിവികെ നേതാവുമായി വിജയയുടെ ടെറസിൽ രണ്ടു ദിവസം ഒളിച്ചിരുന്ന യുവാവ് താരത്തെ കണ്ട് കെട്ടിപ്പിടിച്ചു. വിജയ് വ്യായാമം ചെയ്യാനായി എത്തിയപ്പോഴാണ് യുവാവ് ഓടിവന്ന് കെട്ടിപ്പിടിച്ചത്. വൈ കാറ്റഗറി സുരക്ഷയും മറികടന്നാണ് യുവാവ് വീടിനുള്ളിൽ കയറിയതെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. നീലാങ്കരയിലെ വീടിന്റെ ടെറസിൽ ആണ് യുവാവിനെ കണ്ടത്.താരത്തിന്റെ ആരാധകനാണെന്ന് ബോധ്യപ്പെട്ടതോടെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ടെറസിൽ
ജിഎസ്ടി പരിഷ്കാരം നിലവിൽ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തും: നിർമ്മല സീതാരാമൻ
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണത്തിലൂടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളിലേക്ക് എത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. തമിഴ്‌നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ചയാണ് പുതിയ ജിഎസ്ടി പരിഷ്കരണം നിലവിൽ വരുന്നത്. നാല് സ്ലാബുകളിൽ നിന്ന് രണ്ട് സ്ലാബുകളാക്കി ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ദരിദ്രർ,
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.