Follow us on Social Media
Back

15 വയസ്സുകഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി. 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെയും 30 വയസ്സുകാരന്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ

മലയാള സിനിമയുടെ പ്രമുഖ സംവിധായകൻ നിസാർ (65) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹം വിടവാങ്ങിയത്. ത്രിക്കോടിത്താനത്താണ് നിസാറിന്റെ ജനനം. 1994-ൽ പുറത്തിറങ്ങിയ സുദിനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും കൂടി 27 സിനിമകൾ സംവിധാനം ചെയ്തു. 2018-ൽ പുറത്തിറങ്ങിയ ലാഫിങ് അപ്പാർട്ട്മെന്റ് നീർ ഗിരിനഗർ ആയിരുന്നു

ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ ലോക ഫുട്ബോളിന്റെ സൂപ്പർതാരം ലയണൽ മെസി ഡിസംബർ 12-ന് ഇന്ത്യയിലെത്തുന്നു. നാല് ദിവസത്തെ സന്ദർശനത്തിനിടെ കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് മെസിയുടെ പരിപാടികൾ നടക്കുക. കേരള സന്ദർശനമില്ലെങ്കിലും, ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മെസിയെ നേരിൽ കാണാനുള്ള സ്വപ്നനിമിഷമാകുമെന്നാണ് പ്രതീക്ഷ. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. വിവിധ

മുംബൈ: നടി ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും മേൽ 60 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വ്യവസായി ദീപക് കോതാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് കേസെടുത്തു. കോതാരിയുടെ പരാതിപ്രകാരം, 2015 മുതൽ 2023 വരെ എട്ട് വർഷക്കാലം താൻ ബിസിനസ് വികസനത്തിനായി നിക്ഷേപിച്ച പണമാണ് തട്ടിപ്പിനിരയായത്. 2015 ഏപ്രിലിൽ 31.95 കോടി രൂപയും,

മന്ത്രിസഭായോഗ തീരുമാനങ്ങള്‍മുഖ്യമന്ത്രിയുടെ ഓഫീസ്13/08/2025—-------------------- സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കും. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ