ഹൈഡ്രജൻ ബോംബ് ഉടൻ വരും :രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം ന്യൂഡൽഹിയിൽ പുരോഗമിക്കുന്നു.
11:00 മണിക്ക് ആരംഭിച്ച വാർത്താസമ്മേളനത്തിൽ ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നതേയുള്ളൂ എന്ന് രാഹുൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
കർണാടകയിൽ 6018 വോട്ടുകൾ നീക്കിയതായും കോൺഗ്രസ് വോട്ടുകളെ ലക്ഷ്യമാക്കിയാണ് കമ്മീഷൻ ഇത് ചെയ്തതെന്നും രാഹുൽ ആരോപിച്ചു. കർണാടകയിലെ അലന്തിൽ ആണ് ഇപ്രകാരം വോട്ടുകൾ നീക്കിയതെന്ന് രാഹുൽ വ്യക്തമാക്കി. ഇതിന്റെ തെളിവുകൾ കൈവശമുണ്ട് എന്ന് പറഞ്ഞ രാഹുൽ ഗാന്ധി വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട ചിലരെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തു. വ്യാജ ഐഡികളിൽ ലോഗിൻ ചെയ്താണ് വോട്ടുകൾ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി വോട്ടുകൾ ചേർക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന കമ്മീഷൻ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് മോഷണം സംബന്ധിച്ച് തെളിവുകൾ നിരത്തിയുള്ള രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം തുടരുകയാണ്. സംരക്ഷിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു.