ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സൈക്കോ ദമ്പതികൾ പിടിയിൽ
ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സൈക്കോ ദമ്പതികൾ പിടിയിൽ
പത്തനംതിട്ട ∙ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ച ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജയേഷും ഭാര്യ രശ്മിയും ചേർന്നാണ് മനുഷ്യനെ പോലും നടുങ്ങിക്കുന്ന രീതിയിലുള്ള പീഡനങ്ങൾ നടത്തിയത്.
യുവാക്കളെ ആദ്യം സൗഹൃദത്തിലാക്കി വീട്ടിലേക്ക് വിളിച്ചുവരുത്തും. തുടർന്ന് കൈവശം വെച്ചിരുന്ന സ്റ്റാപ്ലർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ 20-ഓളം പിന്നുകൾ അടിക്കുകയും മുളകുതേയ്ക്കുകയും ചെയ്‌തു. ഗുരുതരമായ പീഡനങ്ങൾ സഹിക്കേണ്ടി വന്ന ഇരകൾ മാനക്കേട് പേടിച്ച് പലരും ഇതുവരെ പരാതി നൽകാതെ മിണ്ടാതെയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
വിവരങ്ങൾ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കി ഇരുവരെയും അറസ്റ്റ് ചെയ്തു. കൂടുതൽ പേർ ഇതേ രീതിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.