സ്പൈഡർമാൻ ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് പരിക്ക്
സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടന്ന ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് പരിക്ക്.
സങ്കീർണ്ണമായ ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് തലക്കാണ് പരിക്കേറ്റത്. ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ താഴേക്ക് വീണു തലയ്ക്ക് പരിക്കേറ്റ ടോം ഹോളണ്ടിന് ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട്മാനും പരിക്കേറ്റതായി പറയുന്നു. നടനെയും സ്റ്റണ്ട്മാനേയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടനടി നിർത്തി വെക്കുകയും ചെയ്തുവെങ്കിലും, താരത്തിന് നിസാര പരിക്കുകളേയുള്ളൂവെന്നും, കുറച്ച് ദിവസത്തിന് ശേഷം അദ്ദേഹം ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിഎത്തു മെന്നും പ്രൊഡക്ഷൻ ടീം അറിയിച്ചു
.ടോം ഹോളണ്ട് സ്പൈഡർമാനായി വേഷമിട്ട മുൻപത്തെ മൂന്ന് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്രാൻഡ് ന്യൂ ഡേയുടെ ആക്ഷൻ രംഗങ്ങൾ ഗ്രീൻ സ്ക്രീനിൽ നിന്നും പ്രാക്റ്റിക്കൽ സെറ്റിലേക്ക് പറിച്ചു നട്ട, സാഹസികമായ ഷൂട്ടിംഗ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.