Follow us on Social Media
Back

സൈബർ അധിക്ഷേപങ്ങളിൽ പ്രതികരിച്ച് ഷൈൻ ടീച്ചർ

പറവൂർ : കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സൈബർ ആക്രമണം നേരിട്ട സിപിഎം വനിതാ നേതാവ് കെ ജെ ഷൈൻ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായുള്ള കോൺഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സിപിഎം പറവൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായ ഷൈൻ ടീച്ചർ പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പോലീസിൽ പരാതി നൽകിയതായും അവർ പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും താൻ പരാതി നൽകിയിട്ടുള്ളതായും അവർ പറഞ്ഞു. അപവാദ പ്രചരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ടീച്ചർ പറഞ്ഞു

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment