Follow us on Social Media
Back

സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ട നൈജീരിയൻ യുവതികൾക്കായിതിരച്ചിൽ ഊർജിതം

കൊച്ചി: വനിത സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ട നൈജീരിയൻ യുവതികൾക്കായിതിരച്ചിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കി. കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്നാണ് നൈജീരിയൻ യുവതികൾ ചാടിപോയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് നൈജീരിയൻ യുവതികളായ
കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവർ രക്ഷപെട്ടത്. ഇന്നലെ രാത്രി വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്ന് ഓടി പോയ ഇവർ വാഹനത്തില്‍ കയറി പോകുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞിട്ടും വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ച കേസിൽ പിടിയിലായവരാണ് നൈജീരിയൻ യുവതികൾ.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment