
‘സിപിഎമ്മുകാർ അധികം കളിക്കണ്ട, കേരളം ഞെട്ടുന്ന വാർത്ത ഉടനെ വരും’; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
‘സിപിഎമ്മുകാർ അധികം കളിക്കണ്ട, കേരളം ഞെട്ടുന്ന വാർത്ത ഉടനെ വരും’; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം :
കേരള രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചലനം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
“സിപിഎമ്മുകാർ അധികം കളിക്കണ്ട. കേരളം ഞെട്ടുന്ന വാർത്ത ഉടനെ വരും. ഞാൻ പറഞ്ഞതൊന്നും വൈകാറില്ലല്ലോ,” – എന്നും അദ്ദേഹം പ്രസ്താവിച്ചു.
സിപിഎമ്മിനെതിരെ വരുന്ന വെളിപ്പെടുത്തലുകൾ സംസ്ഥാനത്തെ രാഷ്ട്രീയരംഗം സ്ഫോടനാത്മകമാകുമെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകി. ജനങ്ങളോട് വഞ്ചന ചെയ്താൽ ഇനി മറച്ചുവയ്ക്കാൻ സാധിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
കോൺഗ്രസിന്റെ മുന്നറിയിപ്പിന് പിന്നാലെ, സംസ്ഥാനത്ത് സിപിഎമ്മിന്റെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ.
📰 NBN India – ജനങ്ങൾക്ക് സത്യത്തിന്റെ ശബ്ദം