സിപിഎം എംഎൽഎ ക്കെതിരെ ലൈംഗികാരോപണവുമായി സൈബർ പോരാളികൾ…
കൊച്ചി: കേരള രാഷ്ട്രീയത്തെ മലിമസമായ ചർച്ചയിലേക്ക് നയിക്കുന്ന ലൈംഗിക അപവാദ വിവാദം വീണ്ടും സൈബറിടങ്ങളിൽ സജീവമായി. എറണാകുളം ജില്ലയിലെ ഒരു സിപിഎം
എം എൽ എയാണ് ഇപ്പോൾ അപവാദ കുരുക്കിൽ പെട്ടിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത്. രണ്ടുദിവസമായി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായ സിപിഎം എംഎൽഎ ഉൾപ്പെട്ട ലൈംഗിക ആരോപണം സംബന്ധിച്ച് സിപിഎമ്മോ എംഎൽഎയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അഞ്ച് എംഎൽഎമാരാണ് സിപിഎമ്മിന് എറണാകുളം ജില്ലയിൽ ഉള്ളത്. പറവൂരിൽ ഉള്ള സിപിഎം വനിത നേതാവിന്റെ വസതിയിൽ എം എൽ എ യെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത്.
വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞു സിപിഎം നേതാവ് കൂടിയായ ഭർത്താവ് പാർട്ടി പരിപാടിക്കായി പുറത്തുപോയ സമയത്താണ് സിപിഎം എംഎൽഎ വനിതാ നേതാവിന്റെ വീട്ടിൽ എത്തിയത് എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്.
സ്വകാര്യ വാഹനത്തിൽ എത്തിയ എംഎൽഎ വനിതാ നേതാവിന്റെ വീടിന് കുറച്ചകലെ വാഹനം ഇട്ട ശേഷമാണ് ഇവരുടെ വീട്ടിലെത്തിയത് എന്നത് സംശയം വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
സംഭവദിവസം ഉച്ചയോടെ പെട്ടെന്ന് വീട്ടിലെത്തേണ്ടി വന്ന സി പി എം വനിത നേതാവിന്റെ ഭർത്താവ് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയതായി മനസ്സിലാക്കുകയും തുടർന്ന് ഭാര്യയായ വനിതാ നേതാവിനെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടെങ്കിലും ഫോൺ എടുക്കാതെ വന്നപ്പോൾ പരിഭ്രാന്തനായി നാട്ടുകാരെയും പാർട്ടിപ്രവർത്തകരെയും വിളിച്ചുവരുത്തുകയുമായിരുന്നു.
വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭർത്താവിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് എംഎൽഎയെ സംശയാസ്പദമായ നിലയിൽ അവിടെ കണ്ടതെന്ന് പറയപ്പെടുന്നു. നാട്ടുകാരും പാർട്ടി പ്രവർത്തകരും എം എൽ എ യെ യും സിപിഎം നേതാവായ ഭർത്താവ് വനിതാ നേതാവായ ഭാര്യയെയും കൈകാര്യം ചെയ്തതായുമാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്. ബഹളത്തിനിടെ എം എൽ എ ഓടി, നേരത്തെ അകലെ മാറ്റിയിട്ടിരുന്ന വാഹനത്തിൽ കയറി, രക്ഷപ്പെട്ടതായും പറയപ്പെടുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിലി നെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിക്കുകയാണ് സിപിഎം എം എൽ എ യും ലൈംഗികാ അപവാദ കേസിൽ പെട്ടിരിക്കുന്നത്.
രാഹുൽ മങ്കുട്ടത്തിലിനെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങിയ സിപിഎമ്മിന് പുതിയ വിവാദം വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്.
സിപിഎം എംഎൽഎ ക്കെതിരെ ഉയർന്നിട്ടുള്ളലൈംഗിക ആരോപണത്തിൽ പാർട്ടിയോ ബന്ധപ്പെട്ട എംഎൽഎയോ പ്രതികരിക്കാത്തതിൽ അണികളിൽ പ്രതിഷേധം പുകയുകയാണ്.
എറണാകുളം ജില്ലയിൽ സിപിഎം നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കി സൈബറിടങ്ങളിൽ പ്രചരിക്കുന്ന എംഎൽഎ ക്കെതിരെയുള്ള ആരോപണത്തിൽ പാർട്ടി വ്യക്തത വരുത്തണമെന്ന് ആവശ്യം പ്രവർത്തകരിൽ സജീവമാണ്.