ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തേക്കും
ശബരിമല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. ദ്വാരപാലക ശില്പത്തിലെയും കട്ടിള പാളിയിലും സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.
പരിശോധന 10 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്
അതിനിടെ കേസില്‍ രണ്ടാംപ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
സ്വര്‍ണ്ണ കൊള്ളയിൽ കൂടുതല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട വിവരം പ്രത്യേക അന്വേഷണസംഘം റാന്നി കോടതിയില്‍ ബോധിപ്പിക്കും എന്നാണ് അറിയുന്നത്.