വർക്കല ബീച്ചിൽ കുളിക്കാർ ഇറങ്ങിയ വിനോദ സഞ്ചാരിയെ റിസോർട്ട് ജീവനക്കാർ മർദ്ദിച്ചു .
കൊല്ലം: വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ സ്വകാര്യ റിസോർട്ട് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് മർദ്ദനമേറ്റത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു. എന്നാൽ ഇത് റിസോർട്ടിലെ വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടയുകയും ചെയ്തു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മർദ്ദിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.