വിജയയുടെ വീടിന്റെ ടെറസിൽ 2 ദിവസം ഒളിച്ചിരുന്നു; വ്യായാമത്തിനെത്തിയ താരത്തെ കെട്ടിപ്പിടിച്ചു യുവാവ്
നടനും ടിവികെ നേതാവുമായി വിജയയുടെ ടെറസിൽ രണ്ടു ദിവസം ഒളിച്ചിരുന്ന യുവാവ് താരത്തെ കണ്ട് കെട്ടിപ്പിടിച്ചു. വിജയ് വ്യായാമം ചെയ്യാനായി എത്തിയപ്പോഴാണ് യുവാവ് ഓടിവന്ന് കെട്ടിപ്പിടിച്ചത്. വൈ കാറ്റഗറി സുരക്ഷയും മറികടന്നാണ് യുവാവ് വീടിനുള്ളിൽ കയറിയതെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. നീലാങ്കരയിലെ വീടിന്റെ ടെറസിൽ ആണ് യുവാവിനെ കണ്ടത്.താരത്തിന്റെ ആരാധകനാണെന്ന് ബോധ്യപ്പെട്ടതോടെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ടെറസിൽ നിന്നും താഴെയെത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു. വൈ കാറ്റഗറി സുരക്ഷയ്ക്കു പുറമേ സിസിടിവി ദൃശ്യങ്ങളിലും പെടാതെയാണ് യുവാവിന്റെ സാഹസം. വീടിൻ്റെ പിൻഭാഗത്തെ മതിൽ ചാടിയെത്തിയ യുവാവ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ടെറസിൽ ഇരിക്കുകയായിരുന്നു.