Follow us on Social Media
Back

വയസായ സ്ത്രീസ്വയം വെട്ടി മരിച്ചു

മാനന്തവാടി പയ്യമ്പള്ളിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്‍കര പൂവ്വത്തിങ്കല്‍ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം. ഭര്‍ത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീടിന്റെ വാതിലുകള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.വാതിലിൽ മുട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനാല്‍ അയല്‍ വാസികളെ വിവരമറിയിക്കുകയും വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മേരി മുറിവേറ്റ് കിടക്കുന്നത് കണ്ടത്.
ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാനസിക അസ്വാസ്ഥ്യവും വാർദ്ധക്യ സഹജമായ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment