ലോൺ തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ 3084 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിക്കെതിരെ ഇ.ഡി നടപടി. ലോൺ തട്ടിപ്പ് കേസിൽ 3084 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായാണ് വിവരം. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയിട്ടുള്ളത്.
ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി പറയപെടുന്ന കേസിലാണ് ഇ ഡി നടപടി.
അംബാനി കുടുംബത്തിന്റെ 40 ഇടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയിട്ടുള്ളത്.