Follow us on Social Media
Back

ലിയോ പതിനാലാമൻ മാർപാപ്പഅടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കും

കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ഭാരത കത്തോലിക്ക മെത്രാൻ സംഘം അറിയിച്ചു. മാർപാപ്പ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.2026 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയിൽ നിന്നുള്ള മെത്രാൻ സംഘത്തിൻ്റെ തലവൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാർപാപ്പയെ നേരിൽ കണ്ട് ക്ഷണക്കത്ത് കൈമാറി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയാത്രോ പരോളിനെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
2026 ഫെബ്രുവരി 6 മുതൽ ദില്ലിയിൽ നടക്കുന്ന ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ വാർഷിക പൊതുയോഗം നടക്കുന്ന സമയത്ത് ഇന്ത്യ സന്ദർശിക്കണമെന്ന അഭ്യർത്ഥനയാണ് മെത്രാൻ സമിതി മാർപാപ്പക്ക് മുമ്പിൽ വെച്ചിട്ടുള്ളത്.
ഇന്ത്യയിലെ സഭകളെ കുറിച്ചുള്ള റിപ്പോർട്ട് മാർപാപ്പക്ക് കൈമാറിയെന്നും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഇന്ന് സ്റ്റേറ്റ് സെക്രട്ടറിക്ക് അത് സമർപ്പിക്കുമെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പരോളിനുമായി മാർ ആൻഡ്രൂസ് താഴത്ത് ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment