റേഷൻകടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും.
റേഷൻകടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും.
നാളെ അവധി
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരി വിതരണവും ഇന്ന് പൂർത്തിയാകും. ഏകദേശം 82% ഗുണഭോക്താക്കളും ഈ മാസത്തെ റേഷൻ വിഹിതം ഇതിനോടകം കൈപ്പറ്റിയിട്ടുണ്ട്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 നാളെ റേഷൻ കടകൾക്ക് അവധിയായിരിക്കും. ചൊവ്വാഴ്ച മുതൽ സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിനമായ സെപ്റ്റംബർ നാലിനു റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം തുടരുന്നതാണ്.