രാഹുൽ മാങ്കുട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് വി ഡി സതീശൻ
രാഹുൽ മാങ്കുട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് വി ഡി സതീശൻ
ആരോപണ വിധേയനായി പൊതുരംഗത്ത് നിന്നും മാറി നിൽക്കുന്ന മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും രംഗത്ത്.
രാഹുൽ വിഷയത്തിൽ ശക്തമായ സൈബർ ആക്രമണം നേരിടുന്ന വി ഡി സതീശൻ അത്തരം ആക്ഷേപങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലോ പാർലിമെന്ററി പാർട്ടിയിലോ ഇല്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ തന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ല എന്ന് പറഞ്ഞ സതീശൻ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമങ്ങളെ കാര്യമായി എടുക്കുന്നില്ല എന്നും പറഞ്ഞു.
വിവിധ യുവതികളുടെ ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കുട്ടത്തിൽ നേരത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് രാഹുൽ പൊതുരംഗത്ത് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതിനിടെ രാഹുലിനെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സൈബറിടങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായി സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ രംഗത്ത് വരുന്നതും രാഷ്ട്രീയനേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഊണും ഉറക്കവുമില്ലാതെ പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രമുഖ യൂട്യൂബർ രാഹുൽ ഈശ്വർ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്.