രാഹുൽ ഗാന്ധിക്ക് വധഭീഷണി: ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണം; ഇന്ന് യുഡിഎഫ് പ്രതിഷേധം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് – മുൻസിപ്പാലിറ്റി -കോർപ്പറേഷൻ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 30 (ഇന്ന്) വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി അറിയിച്ചു.