രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം :തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
ഒരു വ്യക്തിക്കും മറ്റൊരാളുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുവാൻ സാധിക്കുകയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസിന് മേൽക്കൈയുള്ള പ്രദേശങ്ങളിൽ ഏകപക്ഷീയമായി വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തത് ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ രാഹുൽഗാന്ധി തെളിവ് സഹിതം സമർത്ഥിച്ചിരുന്നു. ഇതാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചത്.