
രാഖി കെട്ടിയ 14കാരി പെൺകുട്ടിയെ രാത്രി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി
ലഖ്നൗ ∙ രക്ഷാബന്ധന് ദിനത്തില്‍ ബന്ധുവായ 14 വയസ്സുകാരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലെ ഔറായ്യ ജില്ലയില്‍ സുര്‍ജീത് (33) ആണ് പോലിസിന്റെ പിടിയിലായത്.
സംഭവം നടന്നത് രക്ഷാബന്ധൻ ദിനത്തിൽ രാവിലെ പെണ്‍കുട്ടി സുര്ജീതിന്റെ കൈയില്‍ രാഖി കെട്ടി നല്‍കിയിരുന്നു. എന്നാല്‍ രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. തുടർന്ന് മൃതദേഹം മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കി. സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു ശ്രമം.
അടുത്ത മുറിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന പിതാവ്, രാവിലെ മകള്‍ തൂങ്ങിനില്ക്കുന്നത് കണ്ട് പോലിസില്‍ വിവരം അറിയിച്ചു. അന്വേഷണത്തിനിടെ മുറിയില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങളും രക്തക്കറകളും കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതും കൊലപാതകമാണെന്നും സ്ഥിരീകരിച്ചു.
കൂടുതല്‍ തെളിവുകള്‍ മുന്നോട്ടുവച്ചപ്പോള്‍ വിശദമായ ചോദ്യം ചെയ്യലില്‍ സുര്‍ജീത് കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ ബലാല്‍സംഗം, കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.