Follow us on Social Media
Back

മഹാത്മജി നല്‍കിയ സംഭാവനകള്‍ വലുത് :മോഹന്‍ ഭഗവത്

മഹാത്മാഗാന്ധിയെ പുകഴ്ത്തി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ മഹാത്മജി നൽകിയ സംഭാവനകൾ വലുതാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. മഹാത്മജിയെ ആദരിക്കുന്നു. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്‌തതെന്നും മോഹൻഭാഗവത് പറഞ്ഞു. വിജയദശമി റാലിയിലാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് മോഹൻ ഭാഗവതിൻ്റെ പരാമർശം ഉണ്ടായത്.നേപ്പാൾ പ്രക്ഷോഭം മുന്നറിയിപ്പാണ്. ജനങ്ങളെ അവഗണിക്കുന്ന സർക്കാറുകൾ ജനരോഷം നേരിടേണ്ടി വരുമെന്ന് പറഞ്ഞ മോഹൻ ഭാഗവത് താരിഫ് യുദ്ധത്തിലും പ്രതികരണം നടത്തി. ലോകത്തെ മുഴുവൻ ആശ്രയിച്ച് ഒരു രാജ്യത്തിന് നിലനിൽക്കാനാവില്ല. സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. രാജ്യം സ്വയം പര്യാപ്തമാകണം. പഹൽഗാം ആക്രമണത്തിനും തിരിച്ചടിക്കും ശേഷം യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനായെന്നും മോഹൻ ഭാഗവത് പറഞ്ഞു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment