
കൊല്ലം: അഞ്ചൽ എരൂരിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏരൂർ വിളക്കുപാറ ചാഴിക്കുളം നിരപ്പിൽ റെജി വിലാസത്തിൽ റെജി (56) ഭാര്യ പ്രശോഭ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.റെജിയെ തൂങ്ങി മരിച്ച നിലയിലും പ്രശോഭായെ രക്തം വാർന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു. റബർ ടാപ്പിംഗ് തൊഴിലാളികളായിരുന്നു ഇരുവരും. പലതവണ മകൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതോടെ ഭർത്താവിനൊപ്പം വീട്ടിലെത്തിയപ്പോഴാണ് റെജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളെ കൂട്ടി കതക് തുറന്ന് നോക്കിയപ്പോൾ പ്രശോഭയെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തുകയായിരുന്നു.