Follow us on Social Media
Back

‘ബ്ലഡ് ഫ്രീ ട്രയൽ’ പരിശോധന: പൊലീസ് മുന്നറിയിപ്പ്, വ്യാജസന്ദേശത്തിൽ കുടുങ്ങരുത്

‘ബ്ലഡ് ഫ്രീ ട്രയൽ’ പരിശോധന: പൊലീസ് മുന്നറിയിപ്പ്, വ്യാജസന്ദേശത്തിൽ കുടുങ്ങരുത്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ‘ബ്ലഡ് ഫ്രീ ട്രയൽ’ പരിശോധനകളുമായി ബന്ധപ്പെട്ട സന്ദേശം വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി.

‘നിങ്ങളുടെ വീടുകളിൽ മെഡിക്കൽ കോളേജിലെ ടീമുകൾ എത്തി ബ്ലഡ് ഫ്രീ ട്രയൽ നടത്തി ഷുഗർ പരിശോധിക്കും. അതിലൂടെ എച്ച്‌ഐവി വൈറസ് പടർത്തുന്നു’ എന്ന തരത്തിലുള്ള സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ സന്ദേശം അടിസ്ഥാനരഹിതമാണെന്നും, ജനങ്ങളിൽ ഭീതിയുണ്ടാക്കാനായി ചിലർ ഉദ്ദേശ്യപൂർവ്വം പ്രചരിപ്പിക്കുന്ന തെറ്റായ വിവരമാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി.

ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കാതെയും, ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

👉 വ്യാജസന്ദേശങ്ങൾക്കെതിരെ പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങളിൽ പങ്കെടുക്കാതിരിക്കണമെന്നും മുന്നറിയിപ്പ്.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment