ബിഹാറിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; നേപ്പാൾ വഴി മൂന്ന് പാകിസ്ഥാൻ ഭീകരർ കടന്നതായി വിവരം
ബിഹാറിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; നേപ്പാൾ വഴി മൂന്ന് പാകിസ്ഥാൻ ഭീകരർ കടന്നതായി വിവരം
പാറ്റ്ന: ബിഹാറിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നിന്നുള്ള മൂന്ന് ഭീകരർ നേപ്പാൾ വഴി സംസ്ഥാനത്തേക്ക് കടന്നുവെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതിനെത്തുടർന്നാണ് മുന്നറിയിപ്പ്.
നിരോധിത ഭീകര സംഘടനയായ ജൈഷെ മുഹമ്മദ് സംഘവുമായി ബന്ധപ്പെട്ടവരാണ് സംസ്ഥാനത്ത് പ്രവേശിച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ട്.
സംസ്ഥാന പോലീസ് ഹെഡ്‌ക്വാർട്ടേഴ്സ് എല്ലാ ജില്ലാ പൊലീസിനും പ്രത്യേക അലർട്ട് നൽകി. ഭീകരരുടെ പേരുകളും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ശക്തമായ പരിശോധനകളും പൊലീസ് നിരീക്ഷണവും തുടരുന്നു.