ബിഹാറില്‍ എല്‍ജെപി സ്ഥാനാര്‍ഥി സീമാ സിങിന്റെ പത്രിക തള്ളി
ബീഹാർ:
ബിഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്‍ഡിഎക്ക് ആദ്യ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സീമാ സിങിന്റെ പത്രിക തള്ളിയത് അപ്രതീക്ഷിത തിരിച്ചടി ആയി. മര്‍ഹൗര മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ഥിയായി പത്രിക നൽകിയസിനിമാ താരം സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.
സീമയുടേയും സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന അല്‍താഫ് രാജുവിന്റേയും ബിഎസ്പിയുടെ ആദിത്യ കുമാറിന്റേയും പത്രികകള്‍ രേഖകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സൂക്ഷ്മ പരിശോധനയില്‍ തള്ളിയിട്ടുണ്ട്. സീമയുടെ പത്രിക തള്ളിയതോടെ മത്സരം ആര്‍ജെഡിയുടെ ജിതേന്ദ്ര റായ്യും ജാന്‍ സുരജിന്റെ അഭയ് സിങും തമ്മിലാകും.
എന്‍ഡിഎയുടെ സീറ്റ് വീതംവയ്പ്പില്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റുകളാണ് ലഭിച്ചത്.
വിജയ സാധ്യത യുള്ള സീറ്റിൽ പത്രിക തള്ളിയത് എല്‍ജെപിക്ക് കനത്ത തിരിച്ചടിയാണ്. ഭോജ്പുരി സിനിമകളിലൂടെ ബീഹാറില്‍ വളരെ പ്രശസ്തയായ നടി സീമാ സിങിന് വിജയസാധ്യതയുണ്ടെന്ന് കണ്ടായിരുന്നു എല്‍ജെപി സീറ്റ് നൽകിയത്.