ബിഹാര്‍ പോളിങ്ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 1,341 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരും ബിജെപി നേതാക്കളുമായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. 14 ന് ഫലം പ്രഖ്യാപിക്കും.