ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു. ജെയ്‌നമ്മ കൊലക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. സെബാസ്റ്റ്യന്റെ മൊഴി കോടതിയിൽ സമർപ്പിച്ചു.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ വേളാങ്കണ്ണിയിൽ ഉപേക്ഷിച്ചതായാണ് വിവരം. തെളിവെടുപ്പിനായി സെബാസ്റ്റ്യനെ അവിടേക്ക് കൊണ്ടുപോകും.