Follow us on Social Media
Back

പാകിസ്താനും സൗദി അറേബ്യയും കൈകോർത്തു; ലോകത്തെ വെല്ലുവിളിച്ച് സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവെച്ചു

റിയാദ്: ആണവശക്തിയായ പാകിസ്താനും സൗദി അറേബ്യയും തമ്മിൽ നിർണായകമായ ഒരു സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവെച്ചു. ഒരു രാജ്യത്തിനെതിരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തം ഈ കരാറോടെ കൂടുതൽ ദൃഢമായി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും റിയാദിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്. ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന സൗദി പ്രസ് ഏജൻസി (എസ്.പി.എ) പുറത്തുവിട്ടു.
“ഇരു രാജ്യങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മേഖലയിലും ലോകത്തും സമാധാനം കൈവരിക്കുന്നതിനുമുള്ള പങ്കിട്ട പ്രതിബദ്ധത ഈ ഉടമ്പടി പ്രതിഫലിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വികസിപ്പിക്കാനും ഏതൊരു ആക്രമണത്തിനും എതിരായ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു,” സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തത്തിന്റെയും തന്ത്രപരമായ താൽപര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഉടമ്പടിയെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചു. അതേസമയം, ഇത് പ്രത്യേക രാജ്യങ്ങൾക്കോ സംഭവങ്ങൾക്കോ എതിരെയുള്ള നീക്കമല്ലെന്നും, വർഷങ്ങളായി നിലനിന്നിരുന്ന സഹകരണം ഔദ്യോഗികമാക്കുക മാത്രമാണ് ചെയ്തതെന്നും പേര് വെളിപ്പെടുത്താത്ത ഒരു സൗദി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. നിലവിൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിലാണ് പാകിസ്താൻ

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment