Follow us on Social Media
Back

നവതിയുടെ നിറവിൽ നിലമ്പൂർ ആയിഷ.

കൊല്ലം:കലയും വിപ്ലവവും സമന്വയിച്ച നിലമ്പൂർ ആയിഷയുടെ ഐതിഹാസിക ജീവിതത്തിന് 90 വയസ്സു തികഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ആയിഷയ്ക്ക് ആശംസകൾ നേർന്നു.
യാഥാസ്ഥിതികത ഉയർത്തിയ വെല്ലുവിളികളെ തൃണവൽഗണിച്ച് തൊഴിലാളിവർഗ രാഷ്ട്രീയത്തോടൊപ്പം അടിയുറച്ചു നിന്ന നിലമ്പൂർ ആയിഷ ഓരോ തലമുറകൾക്കും മാതൃകയാണ്. സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് പ്രചോദനം പകരാനും നീതിയ്ക്കൊപ്പം നിലകൊള്ളാനും ഇടതുപക്ഷ രാഷ്ട്രീയത്തിനു കരുത്തുപകരാനും വാർദ്ധക്യത്തിലും തളരാതെ അവർ മുന്നിലുണ്ട്. നിലമ്പൂർ ആയിഷയ്ക്ക് ഹൃദയപൂർവ്വം ജന്മദിനാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment