Follow us on Social Media
Back

ദുബായിൽ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലിൽ പതിച്ച് രണ്ട് മരണം

ഹോങ്കോംഗ്: ദുബായിൽ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലിൽ പതിച്ച് രണ്ട് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിയ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.പ്രാദേശിക സമയം പുലർച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോംഗ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹോങ്കോംഗ് വിമാനത്താവളത്തിൻ്റെ മൂന്ന് റൺവേകളിൽ ഒന്ന് താൽക്കാലികമായി അടച്ചു. അപകടത്തിൽപ്പെട്ട വിമാനം ഭാഗികമായി വെള്ലത്തിനടിയിലായതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
32 വർഷം പഴക്കമുള്ല തുർക്കി കാർഗോ എയർലൈൻ എയർഎസിടി ബോയിംഗ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിനുള്ളിൽ ചരക്കില്ലായിരുന്നു എന്നാണ് വിവരം. ഇതിന് മുമ്പ് 1999ലുണ്ടായ ചുഴലിക്കാറ്റിൽ ഹോങ്കോംഗ് വിമാനത്താവളത്തിൽ ചൈന എയർലൈൻസിൻ്റെ വിമാനം തലകീഴായി മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment