തൃശൂരിൽ വോട്ടർ പട്ടിക ക്രമക്കേട് – വീട്ടമ്മയുടെ ഗുരുതര വെളിപ്പെടുത്തൽ
തൃശൂരിൽ വോട്ടർ പട്ടിക ക്രമക്കേട് – വീട്ടമ്മയുടെ ഗുരുതര വെളിപ്പെടുത്തൽ
തൃശൂർ: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി ഒരു വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പ്രസന്ന അശോകൻ ആണ് ആരോപണം ഉന്നയിച്ചത്.
പ്രസന്നയുടെ മേൽവിലാസത്തിൽ തന്നെ അറിയാത്ത ആറ് പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. “ഞാൻ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവരിൽ ആരെയും ഞങ്ങൾ അറിയുന്നില്ല, ബന്ധുക്കളുമല്ല,” എന്നാണ് പ്രസന്നയുടെ വാക്കുകൾ.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ആരോപണം അനുസരിച്ച്, ഫ്‌ളാറ്റിലെ വാടകച്ചീട്ട് ഉപയോഗിച്ചാണ് ഈ പേരുകൾ പട്ടികയിൽ ചേർത്തതെന്ന് സംശയിക്കുന്നു.
NBN India News Desk
www.nbnindia.in | NBNI Official