
തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്” – പി.കെ. കുഞ്ഞാലിക്കുട്ടി
തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്” – പി.കെ. കുഞ്ഞാലിക്കുട്ടി
ഡßൽഹി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉണ്ടാകാവുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് യു.ഡി.എഫ്. ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കൃത്യമായ മറുപടി നൽകി.
“തുമ്മിയ തെറിക്കുന്ന മൂക്കല്ല യുഡിഎഫ്. ഇതുവരെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യുഡിഎഫ് തന്നെയാണ്. ഇതിലും വലിയ വിഷയങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. അതിനാൽ ഭയപ്പെടാൻ ഒന്നുമില്ല,” – മാധ്യമപ്രവർത്തകരോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് ശക്തമായ ജനപിന്തുണയോടെ മുന്നേറുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും, വരുന്ന രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ മുന്നൊരുക്കമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.