ഡെംബെലെക്ക് ആദ്യ ബാലൺ ഡി ഓർ; വനിതാ താരം ബോൺമതി ഹാട്രിക് കിരീടം നേടി
പാരിസ് – ഫ്രാൻസിൻ്റെ മുന്നേറ്റനിര താരം ഉസ്മാൻ ഡെംബെലെക്ക് ഈ സീസണിലെ പുരുഷന്മാരുടെ ബാലൺ ഡി ഓർ പുരസ്കാരം. തിങ്കളാഴ്ച നടന്ന ചടങ്ങിൽ പിഎസ്ജിയെ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച പ്രകടനത്തിനാണ് ഈ അംഗീകാരം. അതേസമയം, വനിതാ വിഭാഗത്തിൽ ബാഴ്സലോണയുടെയും സ്പെയിൻ്റെയും താരമായ അയ്താന ബോൺമതി തുടർച്ചയായ മൂന്നാം വർഷവും ബാലൺ ഡി ഓർ സ്വന്തമാക്കി.
ഒരു സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്നതാണ് ബാലൺ ഡി ഓർ പുരസ്കാരം. ഇതാദ്യമായാണ് ഡെംബെലെ ഈ നേട്ടം കൈവരിക്കുന്നത്.