
:ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. കുപ്പിച്ചില്ല് തൊണ്ടയിൽ കുടുങ്ങിയ യുവാവ്ആശുപത്രിയിൽ ചികിത്സ തേടി
കൊല്ലം :ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. കുപ്പിച്ചില്ല് തൊണ്ടയിൽ കുടുങ്ങിയ യുവാവ്ആശുപത്രിയിൽ ചികിത്സ തേടി.
ചിതറയിലെ ഒരു ഹോട്ടലിൽ നിന്നും വാങ്ങിയ നാല് ബിരിയാണി പാക്കറ്റിലെ ഒന്നിൽ ആണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.
ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജ് ആണ് വീട്ടിൽ കൊണ്ടുപോയി കഴിക്കാനായി പാഴ്സൽ വാങ്ങിയത്. ബിരിയാണി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ലിൽ കടിച്ചത്. ആദ്യം എല്ലിൽ കഷണത്തിൽ കടിച്ചതായി തോന്നി. പിന്നീടാണ് കുപ്പിയില്ലാ എന്ന് മനസിലായത്. ഉടൻ തന്നെ പൊട്ടിയ ഒരു കഷ്ണംപുറത്തെത്തെടുക്കാനായി.തൊണ്ടയിൽ മുറിവേറ്റ സൂരജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.