ഗസ്സ ഫുട്ബോൾ അക്കാദമിയിലെ 10 കുട്ടി കായിക പ്രതിഭകളെ കൊന്നൊടുക്കി
ഇസ്രായേൽ ക്രൂരത തുടരുന്നു…
ഗസ്സ ഫുട്ബോൾ അക്കാദമിയിലെ 10 കുട്ടി കായിക പ്രതിഭകളെ കൊന്നൊടുക്കി
ഗസ്സ: ഇസ്രായേൽ വംശ ഹത്യ തുടരുന്ന ഗസ്സയിൽ ഫുട്‌ബോള്‍ അക്കാദമിയിലെ കായിക പ്രതിഭകളായ 10 കുട്ടികളെ ആക്രമണത്തിൽ കൊലപ്പെടുത്തി. 15കാരനായ മുഹമ്മദ് അല്‍-തല്‍ത്താനിയാണ് അവസാനമായി കൊല്ലപ്പെട്ടത്. ഇസ്രായേൽ ബോംബാക്രമണത്തിൽ വീടിന് മുന്നിലെ തെരുവില്‍ വെച്ചാണ് തൽത്താനി മരണപെട്ടത്. ഗസ്സയിലെ ഏറ്റവും പ്രതീക്ഷയുള്ള കുട്ടിക്കളിക്കാരായിരുന്നു ഇവര്‍.
റയല്‍ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കണമെന്ന സ്വപ്നവുമായി പരിശീലനത്തിൽ സജീവമായിരുന്ന കായിക താരങ്ങളാണ് ഇസ്രായേലിന്റെ വംശഹത്യയുടെ ഇരകളായി മരണം വരിച്ചത്.
‘അവർക്കെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കണമെന്നായിരുന്നു സ്വപ്നം. പക്ഷേ, ഇസ്രാഈല്‍ ആക്രമണം അവരുടെ ജീവിതവും സ്വപ്നവും ഇല്ലാതാക്കി,’ എന്നാണ് അക്കാദമി ഡയറക്ടര്‍ ഇയാദ് സിസാലാം പറഞ്ഞത്.
യുദ്ധം ആരംഭിച്ചതിനു ശേഷം ഭക്ഷണമോ വെള്ളമോ നല്ല വായുവോ ഒന്നുമില്ലാത്ത ടെന്റുകളിലാണ് അവർ ജീവിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.