Follow us on Social Media
Back

കോഴി പറമ്പിൽ കയറിയതിനെ ചൊല്ലി വഴക്ക്: വയനാട്ടിൽ വൃദ്ധ ദമ്പതികളുടെ കൈകൾ തല്ലിയൊടിച്ചു

വയനാട്: അയൽവാസികൾ തമ്മിൽ നിസ്സാര വിഷയത്തിൽ ഉണ്ടായ വഴക്കിനെ തുടർന്ന് വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നു. പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് ഉണ്ടായ പ്രശ്നത്തിലാണ് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം ഏൽകേണ്ടി വന്നത്. വയനാട് കമ്പളക്കാട്ടിൽ ആണ് നിസ്സാര പ്രശ്നത്തിൽ ദമ്പതികളുടെ കൈകൾ തല്ലിയൊടിച്ചത്. ഇരു കുടുംബങ്ങളും തമ്മിൽ നേരെത്തെ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ്, ഭാര്യ അമ്മിണി എന്നിവർക്കാണ് മർദനമേറ്റത്.
അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ലാൻസിൻ്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment